അറിയാമോ പഴം പുഴുങ്ങിയ വെള്ളത്തിന്റെ 6 അത്ഭുത ആരോഗ്യ ഗുണങ്ങൾ!

562

പഴം പുഴുങ്ങിക്കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്കറിയാം. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പഴത്തിനുണ്ട്. പഴം പുഴുങ്ങി മാറ്റിയാൽ പുഴുങ്ങിയ വെള്ളം കളയാറാണ് പതിവ്.

എന്നാൽ ഇനി കളയണ്ട. ഈ വെള്ളത്തിന് പല ആരോഗ്യഗുണങ്ങളും ഉണ്ട്. പഴം വേകുമ്പോഴേക്കും അതിലെ സത്തു മുഴുവൻ വെള്ളത്തിൽ ഇറങ്ങും. ഈ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ആരോഗവും ഗുണം മാത്രമല്ല ചില രോഗങ്ങൾക്കുള്ള പ്രതിവിധിയും കൂടെയാണ് പഴം പുഴുങ്ങിയ വെള്ളം. കൊളസ്‌ട്രോൾ, ബി പി, ഷുഗർ, തുടങ്ങിയ രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പഴം പുഴുങ്ങിയ വെള്ളം.

1. കൊളസ്‌ട്രോൾ കുറയ്ക്കാൻ
കൊളസ്‌ട്രോള്‍ പലവിധത്തില്‍ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിനുള്ള ഒരു പരിഹാരമാർഗ്ഗമാണ് പഴം പുഴുങ്ങിയ വെള്ളം. പുഴുങ്ങിയ പഴത്തിന്റെ വെള്ളവും അല്‍പം തേനും മിക്സ് ചെയ്തു ദിവസവും കുടിക്കുന്നത് ശരീരത്തിലുള്ള ചീത്ത കൊളസ്‌ട്രോളിനെ നശിപ്പിക്കുന്നു.

2. ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു
നമ്മിൽ ഭൂരിഭാഗം പേർക്കും ഷുഗർ ഉണ്ട്. ഇത് മാറിയ ജീവിതശൈലി കൊണ്ട് ഉണ്ടായതാണ്. ഇതിനെ ഇല്ലാതാക്കാൻ പഴ പുഴുങ്ങിയ വെള്ളം നല്ലതാണ്. പഴം പുഴുങ്ങിയ വെള്ള വെറും വയറിൽ കുടിക്കുന്നത് ഷുഗർ കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നു.

3. പ്രഷർ കുറയ്ക്കാൻ
ജീവിതശൈലിരോഗങ്ങളിൽ ഒന്നാണ് പ്രഷർ. പ്രഷർ കൂടുന്നതും കുറയുന്നതും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതിനും ഒരു ഉത്തമ പരിഹാരമാണ് പഴം പുഴുങ്ങിയ വെള്ളം. ഈ വെള്ളത്തിൽ അല്‍പം കറുവപ്പട്ട പൊടിച്ചതും കൂടി മിക്സ് ചെയ്ത് കഴിക്കുന്നത് പ്രഷർ നോർമൽ ആയി നിലനിർത്താൻ സഹായിക്കും.

4. ഉറക്കകുറവിന് പരിഹാരം
പലർക്കും പല കാരണങ്ങൾ കൊണ്ട് ഉറക്കക്കുറവ് ഉണ്ടാകുന്നു. ഈ ഉറക്കക്കുറവ് വേറെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. പഴം പുഴുങ്ങിയ വെള്ളം ഉറക്കകുറവിന് ഉത്തമ പരിഹാരമാണ്. ഉറക്കകുറവുള്ളവർ കിടക്കുന്നതിന് മുൻപായി പഴം പുഴുങ്ങിയ വെള്ളം കുടിച്ചാൽ നല്ല ഉറക്കം ലഭിക്കും. വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് നല്ലതാണ്.

5. മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മർദ്ദം കുറയ്ക്കാനും പഴം പുഴുങ്ങിയ വെള്ളം സഹായിക്കുന്നു. പല കാരണങ്ങൾ കൊണ്ട് ജീവിതത്തില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഓഫീസിലെ പ്രശ്‌നങ്ങൾ, വീട്ടുകാര്യം, കുഞ്ഞുങ്ങളെ സംബന്ധിച്ച് ഉള്ളത് ഇങ്ങനെ എന്തുമാകാം മാനസിക സമ്മർദ്ദത്തിന്റെ കാരണം. പഴം പുഴുങ്ങിയ വെള്ളം കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.