പ്രളയം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ സഹായം; കേരളത്തിന് 102 കോടിയുടെ ബില്ല്

58

ന്യൂഡല്‍ഹി: പ്രളയ സമയത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന ചെയ്ത സഹായങ്ങള്‍ക്ക് കേരളത്തിന് 102 കോടിയുടെ ബില്ല്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിനാണ് ബില്ല്. കഴിഞ്ഞദിവസം രാജ്യസഭയിലാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറൈാ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.

517 തവണ വിമാനം പറത്തിയെന്നും 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്‌തെന്നും 1350 ടണ്‍ സാധന സാമഗ്രികള്‍ കയറ്റിയെന്നും, വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ 634 തവണ പറത്തിയെന്നും പറയുന്നു. കൂടാതെ 54പേരെ രക്ഷപ്പെടുത്തിയെന്നും 247 ടണ്‍ സാധന സാമഗ്രികള്‍ ഹെലികോപ്ടറുകളില്‍ കയറ്റിയെന്നും രേഖയില്‍ വ്യക്തമാക്കുന്നു.

‘പ്രളയസമയത്ത് വ്യോമസേനയുടെ എയര്‍ക്രാഫ്റ്റുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിന് 102.6 കോടി രൂപയുടെ ബില്ലുകള്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ എയര്‍ക്രാഫ്റ്റുകളും ഹെലികോപ്ടറുകളും വിട്ടുനല്‍കുന്നതിന് വേണ്ടി വരുന്ന ചെലവ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഈടാക്കാറുണ്ടെന്ന്’ മന്ത്രി അറിയിച്ചു.