വിവാഹപ്രായം പതിനെട്ടാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

120

ന്യൂഡൽഹി: പുരുഷൻമാരുടെ വിവാഹപ്രായം 21ൽനിന്നും 18ലേക്ക് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

18 വയസുള്ള ആരെങ്കിലും ഹർജിയുമായി വന്നാൽ മാത്രമേ ഇത് പരിഗണിക്കുന്നതിനേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. ഹർജി നൽകിയ അഭിഭാഷകൻ അശോക് പാണ്ഡെയ്ക്ക് 25,000 രൂപ കോടതി ചിലവിനത്തിൽ പിഴ വിധിക്കുകയും ചെയ്തു.

സൈന്യത്തിൽ ചേരുന്നതിനും വോട്ട് ചെയ്യുന്നതിനുമൊക്കെ പ്രായം 18 ആണെങ്കിൽ വിവാഹത്തിന് മാത്രം എന്തുകൊണ്ട് 21 ആക്കിയെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.